Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airport

ന​രേ​ന്ദ്ര മോ​ദി​ക്ക് ന്യൂ​സി​ല​ൻഡി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം; വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റ​ഫ​ർ ല​ക്സ​ൺ

വെ​ല്ലിം​ഗ്ട​ൺ: ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​സി​ലൻ​ഡി​ലെ​ത്തി. വെ​ല്ലിം​ഗ്ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റ​ഫ​ർ ല​ക്സ​ൺ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്. രാ​ജീ​വ് ഗാ​ന്ധി​ക്കു ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​യി​ക രം​ഗ​ത്തും ന​യ​ത​ന്ത്ര​ത്തി​ലും വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് മോ​ദി ഓ​സ്ട്രേ​ലി​യയി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ കാ​യി​ക സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യി​ൽ ന​രേ​ന്ദ്ര മോ​ദി​യും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​ണീ​സും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു.

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വ​മ്പ​ൻ പ​രി​പാ​ടി​യി​ൽ ഇ​തി​ഹാ​സ താ​രം സ്റ്റീ​വ് വോ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ളി​മ്പി​ക്സി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന നേ​ട്ട​മാ​യി.

District News

വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കി​യു​ണ്ടാ​കു​ന്ന ദു​രി​തം; കാ​ര​ത്തോ​ട്, കോ​തേ​രി​ത്തോ​ട് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന കാ​ര​ത്തോ​ടി​ന്‍റെ​യും കോ​തേ​രി​ത്തോ​ടി​ന്‍റെ​യും ഇ​രു​ക​ര​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ജ​ന​പ​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​വും ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള വി​ല വ​ർ​ധ​ന​വും ഇ​വ കി​ട്ടാ​നു​ള്ള കാ​ല​താ​മ​സ​വു​മാ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​തെ​ന്ന് യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

കാ​ര​ത്തോ​ട് പ്ര​വൃ​ത്തി 1300 മീ​റ്റ​ർ മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ. ബാ​ക്കി ഭാ​ഗം മ​ഴ​യ്ക്ക് മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വ​ള​രെ ആ​ശ​ങ്ക​യി​ലും ബു​ദ്ധി​മു​ട്ടി​ലും കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

കോ​തേ​രി​ത്തോ​ട് ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ മു​റി​ച്ചു മാ​റ്റി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. വ​ന​ജാ​ക്ഷി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി. ​രു​ധീ​ഷ്, കെ.​കെ. പ്ര​ഭാ​ക​ര​ൻ, വി. ​ജ​സ്ന, അം​ഗ​ങ്ങ​ളാ​യ പി. ​ബാ​ബു, എ. ​പ്ര​കാ​ശ​ൻ, കെ.​പി. സു​ജാ​ത, കെ.​വി. ഷീ​ന, കെ.​പി. സി​ന്ധു, കെ. ​പ്ര​ശാ​ന്ത​ൻ, പി.​കെ. റ​ജീ​ന, സി. ​ജ​സീ​ല, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. അ​ജി, ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പ് എ​ക്സി. എ​ൻ​ജി​നി​യ​ർ കെ. ​ഗോ​പ​കു​മാ​ർ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്കു​മാ​ർ, അ​സി. എ​ൻ​ജി​നി​യ​ർ സ്മൃ​തി സോ​ഹ​ൻ, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ കെ. ​പ്ര​കാ​ശ​ൻ, സി.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

International

വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം: നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ചു

കാ​ര​ക്കാ​സ്: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ൽ ഉ​ൾ​പ്പെ​ടെ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യും നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കാ​ര​ക്കാ​സ്, മി​റാ​ൻ​ഡ, അ​റാ​ഹു​വ, ലാ​ഗു​വൈ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് വെ​ന​സ്വേ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൈ​നി​ക താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ്  നി​ക്കോ​ളാ​സ് മ​ഡു​റോ രാ​ജ്യം വി​ടാ​ൻ ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യ്ക്കെ​തി​രെ ക​ര​യാ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് യു​എ​സ് സൈ​ന്യ​മോ വെ​ന​സ്വേ​ല​യോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​രീ​ബി​യ​ൻ ക​ട​ലി​ലും കി​ഴ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലും ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യു​ടെ ബോ​ട്ടു​ക​ൾ യു​എ​സ് സൈ​ന്യം നേ​ര​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു.

Movies

1.14 ല​ക്ഷം രൂ​പ​യാ​ണ് മു​ല്ല​പൂ​വി​ന് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്; വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഭ​വി​ച്ച​ത് പ​റ​ഞ്ഞ് ന​വ്യ നാ​യ​ർ

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മു​ല്ല​പ്പൂ കൈ​വ​ശം വ​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​വ്യ നാ​യ​ർ. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച​ല്ല മു​ല്ല​പ്പൂ ത​ല​യി​ല്‍ വ​ച്ചാ​ണ് താ​ൻ യാ​ത്ര ചെ​യ്ത​തെ​ന്നും വ​ലി​യ പി​ഴ​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും എ​ച്ച്ടി സി​റ്റി സിം​ഗ​പ്പൂ​രി​നോ​ട് സം​സാ​രി​ക്ക​വെ ന​വ്യ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ പി​ഴ ഒ​ഴി​വാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വ്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് മെ​യി​ൽ അ​യ​ച്ചു.

‘‘ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. ഇ​തൊ​രു കാ​ര്യ​മാ​യ പി​ഴ​യാ​ണ്. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​ല്ല മു​ല്ല​പ്പൂ കൊ​ണ്ടു​പോ​യ​ത്. അ​വ എ​ന്‍റെ ത​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, യാ​ത്ര​യ്ക്കു മു​മ്പ് അ​ത് ഡി​ക്ല​യ​ർ ചെ​യ്യാ​ൻ വി​ട്ടു​പോ​യി. ചെ​ടി​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും പൂ​ക്ക​ളു​മൊ​ക്കെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ പൂ​ക്ക​ൾ എ​ന്‍റെ ബാ​ഗി​ൽ വ​ച്ചി​രു​ന്ന​തു​കൊ​ണ്ട് സ്നി​ഫ​ർ ഡോ​ഗ്സ് അ​ത് മ​ണ​ത്തു.

പ​ണ​മ​ട​യ്ക്കാ​ൻ 28 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഓ​സ്‌​ട്രേ​ലി​യ​ൻ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന് ഒ​രു മെ​യി​ൽ അ​യ​യ്ക്കാ​മെ​ന്ന് അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ട്, അ​ന്ന് രാ​ത്രി ത​ന്നെ ഞാ​ൻ അ​വ​ർ​ക്കൊ​രു മെ​യി​ൽ അ​യ​ച്ചു. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ നി​ന്നു​ള്ള മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ 300 ഡോ​ള​റാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തെ​ന്ന് പ​ല ലേ​ഖ​ന​ങ്ങ​ളി​ലും വാ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ന്നി​ൽ നി​ന്ന് 1980 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​റാ​ണ് (1.14 ല​ക്ഷം രൂ​പ) ഈ​ടാ​ക്കി​യ​ത്. അ​തി​ൽ 6 യൂ​ണി​റ്റെ​ന്ന് എ​ഴു​തി​യ​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല.

ഇ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മാ​ണ്, എ​നി​ക്ക് അ​ത് അ​നു​സ​രി​ക്ക​ണം. അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല. ഞാ​ൻ അ​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും അ​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ അ​വ​ർ​ക്ക് ആ ​പൂ​ക്ക​ൾ എ​ടു​ത്ത് അ​വി​ടെ വ​യ്ക്കാ​മാ​യി​രു​ന്നു.

എ​നി​ക്ക് മ​റ്റ് ല​ക്ഷ്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്കെ​ന്നെ വി​ട്ട​യ​യ്ക്കാ​മാ​യി​രു​ന്നു, പ​ക്ഷേ അ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് എ​നി​ക്ക​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ല.’’​ന​വ്യ നാ​യ​രു​ടെ വാ​ക്കു​ക​ൾ.

ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നും ത​നി​ക്ക് കു​റെ​യ​ധി​കം സ​മ​യ​മെ​ടു​ത്തു​വെ​ന്നും ന​വ്യ വെ​ളി​പ്പെ​ടു​ത്തി. യാ​ത്ര ചെ​യ്യു​മ്പോ​ൾ ന​മ്മ​ൾ മ​റ​ന്നു പോ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും താ​രം പ​റ​ഞ്ഞു.

‘‘എ​നി​ക്കു​ണ്ടാ​യ ഈ ​പ്ര​ശ്നം നാ​ട്ടി​ലും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്, അ​തി​നാ​ൽ യാ​ത്ര​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ അ​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തും. ഈ ​നി​യ​മ​ങ്ങ​ൾ തി​ക​ച്ചും ക​ർ​ശ​ന​വും വ​ള​രെ ക​ടു​പ്പ​മു​ള്ള​തു​മാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല, ഡി​ക്ല​റേ​ഷ​ൻ ഫോം ​എ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ വി​ട്ടു​പോ​യേ​ക്കാ​വു​ന്ന ചെ​റി​യൊ​രു ഫോം ​ആ​ണ്.’’​ന​വ്യ പ​റ​യു​ന്നു.


Latest News

Corehub Up